ടി.വി.എസ്. ജൂപ്പിറ്റര്‍ കത്തി- പോസ്റ്റ്മാന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

പയ്യന്നൂര്‍: ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടര്‍ കത്തിനശിച്ചു, യാത്രക്കാരനായ പോസ്റ്റ്‌മേന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ വൈകുന്നേരം അ ഞ്ചോടെ വെള്ളൂര്‍ ചാമക്കാവിന് സമീപത്തായിരുന്നു സംഭവം.

പയ്യന്നൂരിലെ പോസ്റ്റ്‌മേനായ പി.കെ.ഹരിദാസ് സഞ്ചരിച്ച കെ.എല്‍ 59 ആര്‍ 2624 ടി.വി.എസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറാണ് കത്തിനശിച്ചത്.

പയ്യന്നൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്‌മേനായ ഹരിദാസ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടയില്‍ ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങിയ ഉടനെ തീ ആളിപ്പിടിക്കുകയായിരുന്നു.

അഗ്നിശമനസേന എത്തുന്നതിന് മുമ്പായി നാട്ടുകാര്‍ തീയണച്ചുവെങ്കിലും സ്‌കൂട്ടറിന്റെ പിന്‍ഭാഗമൊഴികെ പൂര്‍ണമായി കത്തിനശിച്ചു.

തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. സ്‌കൂട്ടര്‍ വാങ്ങിയിട്ട് അഞ്ച് വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെന്നും ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും ഹരിദാസ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.