പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേര്‍ പിടിയില്‍.

ആലക്കോട്: പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന നാലുപേര്‍ പിടിയില്‍.

ഇന്നലെ വൈകുന്നേരം 5.10 ന് കരുവഞ്ചാല്‍ ബസ്റ്റാന്റിന് സമീപം പൊതുസ്ഥലത്തുവെച്ചാണ് ആലക്കോട് എസ്.ഐ എം.പി.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്.

മീമ്പറ്റി കാരിക്കുളത്തില്‍ വീട്ടില്‍ കെ.ജെ.ജോയി(62), നെല്ലിപ്പാറ തെങ്ങടയില്‍ വീട്ടില്‍ ടി.എ.മാത്യു(65), ബാലപുരം വെങ്കിട്ടയില്‍ വീട്ടില്‍ വി.ഒ.ജോസ്(58), കണിയഞ്ചാല്‍ തൃക്കോയിക്കല്‍ വീട്ടില്‍ ജോബിസ് ജോസ്(41)എന്നിവരെയാണ് പിടികൂടിയത്.

3900 രൂപയും പോലീസ് പിടിച്ചെടുത്തു.