പിലാത്തറ ഗണേശോല്‍സവം സമാപിച്ചു.

പിലാത്തറ: ശ്രീവിഘ്‌നേശ്വര സേവാ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 3 ദിവങ്ങളിലായി നടന്നുവന്ന സാര്‍വ്വജനിക ശ്രീഗണേശോല്‍സവം സമാപിച്ചു.

കശ്യപ റിസര്‍ച്ച് ഫൗണ്ടേഷന്റെ ബൃഹത് അഗ്‌നിഹോത്രവും കഴിഞ്ഞ് ഗണേശ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള നിമജ്ജന ഘോഷയാത്ര പിലാത്തറ നഗരപ്രദക്ഷിണത്തിന് ശേഷം ചന്തപ്പുര വണ്ണാത്തിക്കടവില്‍ വിഗ്രഹനിമജ്ജനത്തോടെ സമാപിച്ചു.

മധുമാട്ടൂല്‍, പ്രശാന്തന്‍ ചുള്ളേരി, കെ.വി. ഉണ്ണികൃഷ്ണവാര്യര്‍, വി.വി ഉണ്ണികൃഷ്ണന്‍, പി.പി പവിത്രന്‍, പി.വി.രഖില്‍, സതീശന്‍ കക്കോണി, സി.കെ.സനേഷ്, ജിതിന്‍ കുഞ്ഞിമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.