ചന്തപ്പുരയില്‍ മാടക്ക ദാമോദരന്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു

പരിയാരം: സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവും സിപിഎം കടന്നപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന

പരേതനായ മാടക്ക ദാമോദരന്റെ സ്മരണാര്‍ത്ഥം സിപിഎം കടന്നപ്പള്ളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ചന്തപ്പുരയില്‍ പുതുതായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം സിപിഎം മാടായി എരിയ കമ്മിറ്റി അംഗം പി.പി ദാമോദരന്‍ നിര്‍വഹിച്ചു.

കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ബി.അബ്ദുള്ള, വി.പി.സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറി ടി.വി.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.