ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയസമ്മേളനം ജനുവരി- 8,9,10 ഹൈദരാബാദില്‍-അനുബന്ധ പരിപാടിയായി പിലാത്തറയില്‍ സെമിനാര്‍.

കണ്ണൂര്‍: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയസമ്മേളനം ജനുവരി-8, 9, 10 തീയതികളില്‍ ഹൈദരാബാദില്‍ നടക്കുന്നു.

സമ്മേളനത്തിന്റെ ഭാഗമായി കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിലാത്തറയില്‍ സെമിനാര്‍ സംഘടിപ്പിക്കും.

ജനുവരി രണ്ടിന് രാവിലെ 11 ന് ചുമടുതാങ്ങി സി.ജി.എന്‍ ഹോള്‍ഡിംഗ്‌സിലെ ഗുസാരിസ് ഓഡിറ്റോറിയത്തിലാണ് പരിപാടി.

എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ജെ.ജെ.യു ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിക്കും.

ജനാധിപത്യ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ വിഷയാവതരണം നടത്തും.

അഡ്വ. ബ്രിജേഷ്‌കുമാര്‍, കെ.ജെ.യു ജില്ലാ സെക്രട്ടെറി സാജു ചെമ്പേരി, ട്രഷറര്‍ സി.പ്രകാശന്‍ എന്നിവര്‍ പ്രസംഗിക്കും.

പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പ്രീത് ഭാസ്‌ക്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.