ഗ്രാമസഭയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനം നല്‍കി പുതിയ മാതൃക സൃഷ്ടിച്ച് സാജിദ ടീച്ചര്‍
തളിപ്പറമ്പ്: ഗ്രാമസഭ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പില്‍ വിജയികളായ മൂന്ന് പേര്‍ക്ക് സമ്മാനം നല്‍കി
പരിയാരം ഗ്രാമ പഞ്ചായത്ത് തലോറ ആറാം വാര്‍ഡ് മെമ്പര്‍ പി.സാജിദ ടീച്ചര്‍ വേറിട്ട മാതൃകയായി.
ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷത്തിന്റെ ഭാഗമായാണ് സമ്മാന പദ്ധതി ഏര്‍പ്പെടുത്തിയത്.
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതുവര്‍ഷ സന്ദേശമാകട്ടെ ഇതെന്നു സാജിദ ടീച്ചര്‍ പറഞ്ഞു.
2023-24 വാര്‍ഷിക പദ്ധതി രൂപീകരണം, 2022-23 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ അംഗീകരിക്കല്‍, തൊഴിലുറപ്പ് പദ്ധതി,
ഹരിത പ്രോട്ടോകോള്‍ എന്നീ അജണ്ടകളുമായാണ് ഗ്രാമസഭ ചേര്‍ന്നത്.
സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍.ഗോപാലന്‍ മാസ്റ്ററും ഗ്രാമസഭയില്‍ പങ്കെടുത്തു.