സംസ്ഥാനപാതയില്‍ അനധികൃത വയ്യാവേലി-എ.ടി.എം ലേക്ക് പോകാന്‍ ചാടി കടക്കണം
തളിപ്പറമ്പ്: റോഡരികില്‍ ഇരുമ്പ്കമ്പി സ്ഥാപിച്ച് ചങ്ങലവേലി കെട്ടുന്നത് പൊതുജനങ്ങള്‍ക്ക് ദുരിതമായി.
സംസ്ഥാനപാത-36 ല്‍ സഹകരണ ആശുപത്രിക്ക് മുന്നിലാണ് ഈ കയ്യേറ്റവേലി. ഇത് കാരണം ആളുകള്‍ക്ക് നടന്നുപോകാനോ ബസ് കാത്തുനില്‍ക്കാനോ സാധിക്കുന്നില്ല.
ഈ ഭാഗത്തുള്ള എ.ടി.എം കൗണ്ടറില്‍ നിന്ന് പണം എടുക്കാന്‍ പോലും സാധിക്കുന്നില്ല.
കാല്‍നടക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സ്ഥാപിച്ച അനധികൃത ചങ്ങലവേലിനീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.