കുറ്റി പറിപ്പിച്ച് നാട്ടുകാര്‍-ദേശീയപാതയിലെ അപകടകുറ്റി മാറ്റി.-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.
തളിപ്പറമ്പ്: ഒടുവില്‍ കുറ്റി പറിച്ചു, ജനങ്ങളെ വെല്ലുവിളിച്ച് ദേശീയപാതയോരത്ത് സ്ഥാപിച്ച അപകടക്കുറ്റികള്‍ അത് സ്ഥാപിച്ചവര്‍ തന്നെ ഇന്ന് സന്ധ്യയോടെ നീക്കം ചെയ്തു.
ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ തെമ്മാടിത്തം റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉള്‍പ്പെടെ നിരവധിപേര്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു.
രാവിലെ തന്നെ കുറ്റിയില്‍ ചുവപ്പ് പെയിന്റടിച്ച് അപകട മുന്നറിയിപ്പ് നല്‍കിയിരുന്നു.
തൃച്ചംബരം റേഷന്‍ കടക്ക് സമീപത്ത് താമസിക്കുന്നവരാണ് ഇതിനെതിരെ രംഗത്തുന്നത്.