ജിതീഷ് വീണ്ടും വന്നു, പോക്‌സോ പ്രകാരം അകത്തായി.
തളിപ്പറമ്പ്: ജീതീഷ് വീണ്ടും വന്നു, പിടിയിലായി. ഇന്നലെ വൈകുന്നേരം നാലോടെ പറശിനിക്കടവ് തവളപ്പാറയില്‍ ധര്‍മ്മശാല എഞ്ചിനീയറിംഗ് കോളേജിനടുത്തുള്ള പമ്പ്ഹൗസില്‍ വെച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്.
തിരുവനന്തപുരം കാട്ടാക്കട അമരാവതി വീട്ടില്‍ എസ്.എസ്.ജിതീഷിനെ(22)യാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്. ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്.
മാതാപിതാക്കളുടെ അനുമതിയില്ലാതെ ആന്തൂര്‍ നഗരസഭാ പരിധിയിലെ 15 കാരിയെ കൈപിടിച്ച് പമ്പ്ഹൗസിനകത്തേക്ക് കടന്ന ജിതീഷിനെ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
ഈ വര്‍ഷം ജൂണ്‍-22 ന് ഇതേ പെണ്‍കുട്ടിയെ ജിതീഷ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയിരുന്നു.
27 ന് ഇരുവരേയും തളിപ്പറമ്പ് പോലീസ് ബംഗളൂരുവില്‍ വെച്ച് പിടികൂടുകയും ചെയ്തു.
അന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു.
വീണ്ടും യുവാവിനെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
പെണ്‍കുട്ടി തന്നെ നിരന്തരമായി ഫോണില്‍ വിളിച്ചത്പ്രകാരമാണ് താന്‍ വീണ്ടും വന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.