വളര്‍ച്ച അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയില്‍ എത്തിയില്ല. ജോസ് ചെമ്പേരി
കണ്ണൂര്‍: ഇന്ത്യയുടെ സാമ്പത്തിക രംഗം വികസിക്കുകയാണെന്നും, ലോകത്തെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ എത്തിയെന്നുമുള്ള കേന്ദ്ര ധനകാര്യ മന്ത്രിയുടെ അവകാശവാദം കുത്തകകള്‍ക്കിടയിലും, സമ്പന്നര്‍ക്കിടയിലും കാണാം.
എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന അടിസ്ഥാന വിഭാഗങ്ങളായ കൃഷിക്കാര്‍, തൊഴിലാളികള്‍, തൊഴില്‍രഹിതര്‍, ചെറുകിട വ്യവസായികള്‍, ചെറുകിട കച്ചവടക്കാര്‍, മറ്റു സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ ഉള്‍പ്പടയുള്ള അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയില്‍ ഭൂതക്കണ്ണാടിയിലൂടെ നോക്കിയാല്‍പ്പോലും കാണാന്‍ കഴിയുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു.
സാമ്പത്തി ഞെരുക്കത്തില്‍പ്പെട്ട് കൃഷിക്കാര്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയാണെന്നും ധനകാര്യ മന്ത്രി പറയുന്ന ഈ വളര്‍ച്ച പ്രമുഖ സാമ്പത്തിക വിദഗ്ദനും മന്ത്രിയുടെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍ക്കു പോലും ബോദ്ധ്യമാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.