കൂടുതല്‍ പീഡനവിവരങ്ങള്‍ പുറത്താവുന്നു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം ശക്തം-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വനിതാ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും നേരെയുള്ള പീഡനങ്ങളുടെ കൂടുതല്‍ കഥകള്‍ പുറത്തുവരുന്നു.

ഇതേവരെ ഭയം കാരണം പ്രതികരിക്കാന്‍ മടിച്ചുനിന്ന പലരും പരാതികളുമായി രംഗത്തുവരുന്നുണ്ട്.

ഒരു നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രിന്‍സിപ്പാള്‍ തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

പലരും ഇതുവരെ വെളിപ്പെടുത്താന്‍ മടിച്ച തങ്ങളുടെ ദുരനുഭവങ്ങള്‍ പലരോടും പങ്കുവെക്കുന്നുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ.അസോസിയേഷന്‍ ഇന്ന് കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.

ഇതോടെ കൂടുതല്‍ പേര്‍ പരാതികളുമായി പരസ്യമായി രംഗത്തുവരാന്‍ തയ്യാറാവുന്നതിന്റെ സൂചനകളുണ്ട്.