വെദിരമന വിഷ്ണുനമ്പൂതിരിക്ക് മാര്‍ഗ്ഗദീപം പുരസ്‌കാരം
പിലാത്തറ: ചെറുതാഴം ശ്രീരാഘവപുരം സഭായോഗം ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗദീപം പുരസ്‌കാരം പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമം മാനേജിംഗ് ഡയറക്ടറും പൊതു പ്രവര്‍ത്തകനുമായ വെദിരമന വിഷ്ണു നമ്പൂതിരിക്ക്.
പരിസ്ഥിതി, ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലും സംരംഭകന്‍ എന്ന നിലയിലും അരനൂറ്റാണ്ടിലേറെക്കാലമായി ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് പുരസ്‌കാരം.
ബുധനാഴ്ച വൈകീട്ട് മൂന്നിന് കേശവതീരത്ത് ശ്രീരാഘവപുരം സഭായോഗത്തിന്റെ സംഗീതവിഭാഗം സംഘടിപ്പിക്കുന്ന സാരസ്വതാമൃതം സംഗീതക്യാമ്പിന്റെ സമാപനസമ്മേളന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.