സോളാര്‍പാനല്‍ തലയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ്

തളിപ്പറമ്പ്: സോളാര്‍ പാനല്‍ തലയില്‍ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.

കീഴറയിലെ ആദിത്യനാണ്(19) മരിച്ചത്.

മോറാഴ സ്റ്റംസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപമാണ് അപകടം നടന്നത്.

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ റോഡരികിലെ സ്ട്രീറ്റ് ലൈറ്റിന് വേണ്ടി സ്ഥാപിച്ച സോളാര്‍പാനല്‍ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വെങ്കിലും പരിക്ക് ഗുരുതരമായിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രാധാകൃഷ്ണന്റെയും ഷൈജയുടെയും മകനാണ്.

പ്രമാദമായ ഷുക്കൂര്‍ വധക്കേസിലെ പ്രതിയായ പിതാവ് രാധാകൃഷ്ണന്‍ കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയില്‍ നടക്കുന്നതിനാല്‍ അവിടെയായിരുന്നു.

മകന്റെ മരണവിവരമറിഞ്ഞ് തിരികെ നാട്ടിലേക്ക് വരികയായിരുന്നു.