തളിപ്പറമ്പ് കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ തിരിച്ചെത്തിക്കണമെന്ന് മുസ്ലിംലീഗ് നിരാകരിച്ച് കോണ്‍ഗ്രസ്

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭന്‍ ഉള്‍പ്പെടെ തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ മുഖമുദ്രയായ നേതാക്കളെ തിരിച്ചുകൊണ്ടുവന്ന് യു.ഡി.എഫിനെ ശക്തിപ്പെടുത്താത്ത പക്ഷം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സാധ്യതക്ക് മങ്ങലേല്‍ക്കുമെന്ന് യു.ഡി.എഫ് യോഗത്തില്‍ മുസ്ലിംലീഗിന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തില്‍ പലരും വികാരാധീനരായാണ് സംസാരിച്ചത്.

മുസ്ലിംലീഗിലെ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വം മുന്‍കൈയെടുത്ത് പരിഹരിച്ചിരുന്നു.

ഇപ്പോള്‍ ഇരുവിഭാഗവും ഒന്നിച്ച് നീങ്ങുകയാണ്.

എന്നാല്‍ കോണ്‍ഗ്രസില്‍ ജനപിന്തുണയുള്ള വലിയ വിഭാഗം നേതാക്കള്‍ പാര്‍ട്ടിക്ക് പുറത്താവുകയോ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയോ ആണെന്ന് മുസ്ലിംലീഗ് നേതാക്കള്‍
യോഗത്തില്‍ പറഞ്ഞു.

മുന്‍ മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായിരുന്ന
സി.സി.ശ്രീധരന്‍, മുന്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍, നഗരസഭാ കൗണ്‍സിലര്‍ സി.പി.മനോജ്, മുന്‍ മണ്ഡലം പ്രസിഡന്റ് സി.വി.ഉണ്ണി, ടി.വിനോദ് തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍

കോണ്‍ഗ്രസിന്റെ ജനകീയമുഖമായ കല്ലിങ്കീല്‍ പത്മനാഭനെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരുന്നതിനെ ഒരുവിഭാഗം എതിര്‍ക്കുകയാണ്.

ഇത് ഗുണകരമല്ലെന്നായിരുന്നു യു.ഡി.എഫ് യോഗത്തില്‍ ഉയര്‍ന്നുവന്ന പൊതുവികാരം.

എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രതിനിധികള്‍ 10 പേര്‍ വിട്ടുനിന്നാല്‍ ഞങ്ങള്‍ പുതിയ പത്തുപേരെ കൊണ്ടുവരുമെന്ന രീതിയില്‍ ലാഘവത്തോടെയാണ് പ്രതികരിച്ചതെന്നാണ് വിവരം.