ദ്രവിച്ച് തീരട്ടെ- അവര്‍ക്കെന്ത് തേക്ക് പൊടിച്ചുതീര്‍ക്കാം

തളിപ്പറമ്പ്: നഗരസഭ മുറിച്ചുമാറ്റിയ ലക്ഷങ്ങല്‍ വിലമതിക്കുന്ന തേക്കുമരങ്ങള്‍ ദ്രവിച്ച് തീരുന്നു.

തളിപ്പറമ്പ് കോടതി സമുച്ചയത്തിന് സമീപത്തെ അപകടാവസ്ഥയിലുള്ള കൂറ്റന്‍ തേക്കുമരം ഇക്കഴിഞ്ഞ ജൂണ്‍മാസത്തിലാണ് തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ മുറിച്ചുനീക്കിയത്.

മുറിച്ചുനീക്കിയ മരത്തിന്റെ കഷണങ്ങള്‍ അഭിഭാഷകര്‍ക്ക് വാഹനപാര്‍ക്കിങ്ങിനായി അനുവദിച്ച സ്ഥലത്ത് കൂട്ടിയിട്ടിട്ട്
മാസം അഞ്ച് ആവുന്നു.

ഈ തേക്കുമരത്തടികള്‍ പൊതുലേലം ചെയ്തു നല്‍കിയാല്‍ ചുരുങ്ങിയത് നഗരസഭക്ക് ഒരു മൂന്നുലക്ഷം രൂപയെങ്കിലും ലഭിക്കും.

എന്നാല്‍ ഇത് ദ്രവിച്ചുതീരാന്‍ വേണ്ടി മാറ്റിവെച്ച അവസ്ഥയിലാണിപ്പോള്‍. .

തളിപ്പറമ്പ് നഗരസഭയുടെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമായി മാറിയിരിക്കയാണ് ഈ തേക്കുമരത്തടികള്‍.