ആലക്കോട്: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് കണ്ടതിന് കരിങ്കയം സ്വദേശിയായ 19 കാരന്റെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു.
കരിങ്കയം കൊല്ലന്‍വളപ്പില്‍ വീട്ടില്‍ ദിനേശ്ബാബുവിന്റെ മകന് കെ.വി.അര്‍ജുന്റെ പേരിലാണ് കേസ്.
അര്ജുന് ചൈല്‍ഡ് പ്രോണേഗ്രാഫി ഡൗണ്‍ലോഡ് ചെയ്തുകാണുന്നതായി സൈബര്‍സെല്ലിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആലക്കോട് എസ്.ഐ ഇ.എസ്.റെജികുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ, ജാബിര്‍, സി.പി.ഒ സിന്ധു, റൂറല്‍ സൈബര്‍സെല്‍ വിഭാഗത്തിലെ സജി ഫിലിപ്പ് എന്നിവര്‍ ഇന്ന് രാവിലെ 9.30 നാണ് കരിങ്കയത്തെ വീട്ടിലെത്തിയത്.
അര്‍ജുന്റെ പോകോ-എം-3 ഫോണ്‍ പോലീസ് പരിശോധിച്ചതില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു.
ആലക്കോട് ഇന്‍സ്പെക്ടര്‍ കെ.രാജീവനാണ് കേസ് അന്വേഷിക്കുന്നത്.