സംരംഭകത്വ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു.

നഗരസഭ കൗണ്‍സില്‍ ഹാളില്‍ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ.റജില അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസര്‍ സതീഷ് കോടഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.

തളിപ്പറമ്പ് വ്യവസായ വികസന ഓഫീസര്‍ എം.സുനില്‍ സംരംഭം തുടങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട വായ്പ, ലൈസന്‍സ് സബ്‌സിഡി എന്നിവയെക്കുറിച്ച് ക്ലാസെടുത്തു.

കൗണ്‍സിലര്‍ ഒ.സുഭാഗ്യം പ്രസംഗിച്ചു.

സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതവും ന്രഗരസഭ ഇ ഡി ഇ കെ.വി.അഞ്ജു നന്ദിയും പറഞ്ഞു.