കെ.സി.സോമന്‍നമ്പ്യാര്‍ മൂന്നാംതവണയും മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍, സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മകന്‍ ഭവദാസന്‍ നമ്പൂതിരിയും ഡയരക്ടറായി.
തിരുവനന്തപുരം: കെ.സി.സോമന്‍ നമ്പ്യാരും പി.വി.ഭവദാസന്‍ നമ്പൂതിരിയും മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍മാര്‍.
കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി കെ.ജി.പ്രേംജിത്താണ് ചെയര്‍മാന്‍.
നേരത്തെ പ്രേംജിത്തിനെ മാറ്റി കെ.രാജശേഖരന്‍നായരെ ചെയര്‍മാനായി നിയമിച്ചത് വിവാദമാകുകയും കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ.ബി.ഗണേഷ്‌കുമാര്‍ ഇടയുകയും ചെയ്തിരുന്നു.
പത്തനംതിട്ടയിലെ ഫാ.ജിജി തോമസ്, മാവേലിക്കരയിലെ അഡ്വ.ടി.കെ.പ്രസാദ്, എറണാകുളത്തെ ബി.ജയകുമാര്‍, തിരുവനന്തപരത്തെ അഡ്വ.കൊല്ലങ്കോട് രവീന്ദ്രന്‍നായര്‍ എന്നിവരാണ് മറ്റ് അനൗദ്യോഗിക അംഗങ്ങള്‍.
പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മുഹമ്മദ്‌റിയാസ്, ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലക്ഷ്മി രഘുനാഥന്‍, കോര്‍പറേഷന്‍ എം.ഡി എല്‍.ആര്‍.ദേവി എന്നിവരാണ് ഔദ്യോഗിക അംഗങ്ങള്‍.
മുല്ലക്കൊടി സ്വദേശിയായ കെ.സി.സോമന്‍നമ്പ്യാര്‍ ഇത് മൂന്നാംതവണയാണ് ഡയരക്ടറായി നിയമിക്കപ്പെടുന്നത്.
മലബാര്‍ മേഖലയില്‍ മുന്നോക്ക ക്ഷേമകോര്‍പറേഷന്‍ ഡയരക്ടര്‍ എന്ന നിലയില്‍ കുട്ടികളുടെ പഠനകാര്യത്തിലും വിവാഹത്തിനും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കോര്‍പറേഷന്റെ സഹായങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ള കെ.സി.സോമന്‍നമ്പ്യാര്‍ക്ക് മികച്ച പ്രവര്‍ത്തനത്തിലുള്ള അംഗീകാരമെന്ന നിലയിലാണ് മൂന്നാം തവണയും ഡയരക്ടറായി സ്ഥാനം ലഭിക്കുന്നത്.
കഴിഞ്ഞ 7 വര്‍ഷമായി മലബാര്‍ മേഖലയില്‍ നിന്നുള്ള ഏക അംഗമാണ് കെ.സി.സോമന്‍നമ്പ്യാര്‍.
സിനിമാതാരം ഉണ്ണികൃഷ്ണന്‍നമ്പൂതിരിയുടെ മകനാണ് ഡയരക്ടറായി നിയമിതനായ പി.വി.ഭവദാസന്‍ നമ്പൂതിരി കോറോം ചാലക്കോട് സ്വദേശിയാണ്.
കര്‍ണാടക ബാങ്ക് ഓഫീസറായി സര്‍വീസില്‍ നിന്ന് വിരമിച്ച വ്യക്തിയാണ് ഭവദാസന്‍ നമ്പൂതിരി.
ഒരു ജില്ലയില്‍ നിന്ന് രണ്ട് ഡയരക്ടര്‍മാര്‍ ആദ്യമായിട്ടാണ് നിയമിക്കപ്പെടുന്നത്.