എം.സി.ദത്തന്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു)
കൊച്ചി: വഹിക്കുന്ന പദവിയുടെ അന്തസിന് യോജിക്കാത്ത പരാമര്‍ശം നടത്തിയ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകന്‍ എം.സി. ദത്തന്‍ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (K.J.U) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് സമരം നടക്കുന്നതിനിടെ പൊലീസുകാരനോട് തര്‍ക്കിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകനോടാണ് സംസ്‌കാര ശൂന്യനായി ദത്തന്‍ പ്രതികരിച്ചത്.
‘വേറെ പണിയൊന്നും ഇല്ലേ, പോയി തെണ്ടിക്കൂടേ’ എന്നായിരുന്നു ചോദ്യം. ഇത് ഇടത് സര്‍ക്കാരിന്റെ അന്തസിന് യോജിച്ച പ്രതികരണമല്ലെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം.
സംസ്‌കാര ശൂന്യമായി പെരുമാറിയ എം.സി.ദത്തനെതിരെ നടപടിയെടുക്കണമെന്ന് കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, ജനറല്‍ സെക്രട്ടറി കെ.സി.സ്മിജന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.