കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പഠനക്യാമ്പ് നവംബര്‍-8,9.

പരിയാരം: കേരളാ പോലീസ് അസോസിയേഷന്‍ രൂപീകൃതമായതിന്റെ 43-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കണ്ണൂര്‍ റൂറല്‍ ജില്ലാ പഠനക്യാമ്പ് നവംബര്‍ 8,9 തീയതികളില്‍ കാനായി യമുനാതീരം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

8 ന് രാവിലെ 9.30 ന് റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം ചെയ്യും.

കെ.പി.എ റൂറല്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ അധ്യക്ഷത വഹിക്കും.

അഡീഷണല്‍ എസ്.പി എ.ജെ.ബാബു, പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

കെ.പി.പ്രവീണ്‍, രമേശന്‍ വെള്ളോറ, ഇ.വി.പ്രദീപന്‍, രാജേഷ് കടമ്പേരി, കെ.പി.അനീഷ്, ടി.വി.ജയേഷ്, ടി.പ്രജീഷ് എന്നിവര്‍ പ്രസംഗിക്കും. റൂറല്‍ ജില്ലാ സെക്രട്ടെറി കെ.പ്രിയേഷ് സ്വാഗതവും ക്യാമ്പ് ഡയരക്ടര്‍ കെ.രാമകൃഷ്ണന്‍ നന്ദിയും പറയും.

10.45 ന് ആത്മാഭിമാനത്തിന്റെ 43  വര്‍ഷങ്ങള്‍
എന്ന വിഷയത്തില്‍ കെ.പി.എ സംസ്ഥാന സെക്രട്ടെറി കെ.പി.പ്രവീണ്‍ പ്രഭാഷണം നടത്തും.

ഉച്ചക്ക് ശേഷം 2 മുതല്‍ 4 വരെ നിയമങ്ങളും നിയന്ത്രണങ്ങളും എന്ന വിഷയത്തില്‍ കാസര്‍ഗോഡ് വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി. വേണുഗോപാല്‍ ക്ലാസെടുക്കും.

വൈകുന്നേരം 6 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ജിനേഷ്‌കുമാര്‍ എരമം ഉദ്ഘാടനം ചെയ്യും.

നവംബര്‍ 9 ന് രാവിലെ 9.30 മുതല്‍ 10.45 വരെ പി.പി.മഹേഷ് ഭാവി പ്രവര്‍ത്തനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

11 മുതല്‍ ഉച്ചക്ക് 1 വരെ പോലീസ് ജീവിതവും ആരോഗ്യവും എന്ന വിഷയത്തില്‍ ഡോ.അഹമ്മദ്‌നിസാര്‍ ക്ലാസെടുക്കും.

2 മുതല്‍ 3.45 വരെ സൈബര്‍ നിയമങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ കണ്ണൂര്‍ റൂറല്‍സൈബര്‍ ടീം ക്ലാസെടുക്കും. 4 മണിക്ക് ക്യാമ്പ് സമാപിക്കും.