തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ വാര്‍ഷികം അരങ്ങ്-2025

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസ് 27-ാം വാര്‍ഷികാഘോഷം അരങ്ങ് 2025 ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.കെ.ഷബിത, പി.റജുല കെ.നബീസബീവി, പി.പി.മുഹമ്മദ് നിസാര്‍, കെ.പി.കദീജ, കൗണ്‍സിലര്‍മാരായ സി.വി.ഗിരീശന്‍, പി.വി.സുരേഷ്, കെ.വത്സരാജന്‍, കൊടിയില്‍ സലിം, നഗരസഭ സെക്രട്ടറി കെ.പി. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

സിഡി എസ് മെമ്പര്‍ സെക്രട്ടറി പി.പ്രദീപ് കുമാര്‍ സ്വാഗതവും എം.ശുഭ നന്ദിയും പറഞ്ഞു.