ചന്ദനക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ മനോവിഷമം- മദ്ധ്യവയസ്‌ക്കന്‍ വിഷം കഴിച്ച് മരിച്ചു.
മയ്യില്‍: ചന്ദനക്കടത്ത് കേസില്‍ പ്രതിയായ മധ്യവയസ്‌ക്കന്‍ ആസിഡ് പോലുള്ള വിഷം കഴിച്ച് മരിച്ചു.
കുറ്റിയാട്ടൂര്‍ പാവന്നൂര്‍കടവ് ബദരിയ മന്‍സിസിലെ സി.കെ.അബ്ദുള്‍നാസര്‍(60) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഫിബ്രവരി-23 ന് 3 കിലോഗ്രാം ചന്ദനമുട്ടികളും 6.5 കിലോഗ്രാം ചെത്ത്പൂളുകളും സ്‌ക്കൂട്ടറില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാവന്നൂര്‍കടവില്‍ വെച്ച് അബ്ദുള്‍നാസറിനെയും സുഹൃത്തിനേയും വനംവകുപ്പ് അധികൃതര്‍ പിടികൂടിയിരുന്നു.
ഈ കേസില്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനായിരുന്നു.
ഈ മാസം 10 നാണ് വിഷം കഴിച്ചത്.
ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് മരിച്ചത്.
ജയിലില്‍ കിടക്കേണ്ടി വന്നതിന്റെ മാനസിക വിഷമത്തിലാണ് അസിഡ് പോലുള്ള വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു.
ഭാര്യ: സുബൈദ.
മക്കള്‍: മുഹമ്മദ് നിസാം, നാസിം, നിഹാല്‍, ഫാത്തിമ, ഫാരിസ.