കുവൈത്തിൽ കുത്തേറ്റു മരിച്ചദമ്പതിമാരിൽ ഭർത്താവ്നടുവിൽ മണ്ടളം സ്വദേശി

നടുവിൽ: കുവൈത്തിലെ അബ്ബാസിയ നഗരത്തിലെ ഫ്ളാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ട മലയാളി ദമ്പതിമാരിൽ ഭരത്താവ് കണ്ണൂർ നടുവിൽ മണ്ടളം സ്വദേശി സൂരജ് കെ ജോൺ.

മണ്ടളം സ്വദേശികളായ പരേതനായ കുഴിയാത്ത് ജോൺ ,തങ്കമ്മ ദമ്പതികളുടെ മകനാണ്.

മരിച്ച ഭാര്യ ബിൻസി എറണാകുളം കീഴില്ലം മണ്ണൂർ കുഴൂർ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ്.

ഇവർക്ക് രണ്ടു മക്കളാണുള്ളത്. ടെസമരിയ(7) ഐഡൻ സൂരജ് (4).

നടുവിൽ മണ്ടളം പുല്ലം വനം റോഡിലെ കുഴിയാത്ത് വീട്ടിൽ അമ്മ തങ്കമ്മ മാത്രമാണ് താമസം.

സുമി ജോൺ, ( കുവൈറ്റ്) സുനിത ജോൺ (ബാംഗ്ലൂർ ) എന്നിവർ സഹോദരിമാരാണ്.

ഇന്നലെയാണ് കുവൈറ്റിലെ മലയാളി സമുഹത്തെ ഞെട്ടിച്ച സംഭവം നടന്നത്. മ

ക്കളെ നാട്ടിലാക്കിയതിനു ശേഷമാണ് ഈസ്റ്ററിനു നാട്ടിൽ വന്ന ദമ്പതികൾ തിരികെ കുവൈത്തിൽ എത്തിയത്.