201 കുപ്പി മാഹിമദ്യം-പ്രതി വിനോദ് ഓടി രക്ഷപ്പെട്ടു.
ആലക്കോട്: 201 കുപ്പി മാഹിമദ്യവുമായി എത്തിയ ആള്‍ എക്‌സൈസിനെ കണ്ട് മദ്യം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.
ആലക്കോട് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ടി.കെ.തോമസും സംഘവും കാര്‍ത്തികപുരം, മണക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കാര്‍ത്തികപുരത്തുവെച്ച് 201 കുപ്പികളിലായി കൈവശം വെച്ച 28.270 ലിറ്റര്‍ മാഹി മദ്യം പിടികൂടിയത്.
ഉദയഗിരി കാര്‍ത്തികപുരത്തെ ഇളംപുരയിടത്തില്‍ ഇ.കെ. വിനോദ്(54)ആണ് മദ്യം കൊണ്ടുവനന്തെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു.
കാര്‍ത്തികപുരം ഭാഗങ്ങളില്‍ മാഹി മദ്യം വില്‍ക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിനിടയിലാണ് വിനോദ് എക്‌സൈസ് പാര്‍ട്ടിയെ കണ്ട് തൊണ്ടി സാധനങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടത്.
പ്രിവന്റീവ് ഓഫീസര്‍ കെ.അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ടി.ആര്‍.രാജേഷ്, സി.ഇ.ഒമാരായ സാജന്‍, സി.കെ.ഷിബു, സുരേന്ദ്രന്‍, പെന്‍സ്, ആതിര ഡ്രൈവര്‍ ജോജന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.