ഹേമലത ഐ.പി.എസ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി-പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി.
തിരുവനന്തപുരം: സംസ്ഥാനപോലീസില്‍ വന്‍ അഴിച്ചുപണി.
ഉത്തരമേഖലാ ഐ.ജി.തിരുമവ വിക്രം ഉള്‍പ്പെടെ അഞ്ചുപേരെ പ്രമോട്ട് ചെയ്ത് അഡീ. ഡി.ജി.പിമാരായി നിയമിച്ചു.
സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ ചുമതലയാണ് ഇദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.
ഐ.ജി.കെ.സേതുരാമനെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു.
മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് ഹേമലതയെ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു.
നിലവിലുള്ള പോലീസ് മേധാവി ആര്‍.മഹേഷിനെ സ്‌റ്റേറ്റ് സെപെഷ്യല്‍ ബ്രാഞ്ച് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നിയമിച്ചു.
തമിഴ്‌നാട് സ്വദേശിനിയായ ഹേമലത കണ്ണൂര്‍ ജില്ലയില്‍ നിയമിക്കപ്പെടുന്ന ആദ്യത്തെ പോലീസ് മേധാവിയാണ്.