ജനചേതനയാത്ര വിളംബരജാഥ സംഘടിപ്പിച്ചു
കൈതപ്രം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നടത്തുന്ന ജനചേതന യാത്രയുടെ ഭാഗമായി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് നേതൃസമിതികളുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാലതല വിളംബരജാഥ നടത്തി.
വിളംബരജാഥ കണാരംവയലില്‍ ജാഥാ ലീഡര്‍ റഫീഖ് പാണപ്പുഴയ്ക്ക് പഞ്ചായത്ത് മെമ്പര്‍ പ്രീതാലഷ്മണന്‍ ഉദ്ഘാടനം ചെയ്തു.
റഫീഖ് പാണപ്പുഴ, ഇ.വി. ഭാസ്‌കരന്‍ എന്നിവര്‍ നയിച്ച ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കൈതപ്രം പൊതുജന വായനശാലയില്‍ സമാപിച്ചു.
സമാപന സമ്മേളനം ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവലത്ത് ഉദ്ഘാടനം ചെയ്തു.
റഫീഖ് പാണപ്പുഴ അദ്ധ്യക്ഷത വഹിച്ചു.
പ്രശാന്ത് ബാബു കൈതപ്രം സ്വാഗതം പറഞ്ഞു.
സ്വീകരണ കേന്ദ്രങ്ങളില്‍ പി.പി.ദാമോദരന്‍, പി.നാരായണന്‍, രാജേഷ് കടന്നപ്പള്ളി, വി.കെ.ഗോപിനാഥക്കുറുപ്പ്, എന്‍.സതീശന്‍, സി.നളിനാക്ഷി, കെ.എസ്.ജയമോഹന്‍, സി ഷിബു എന്നിവര്‍ പ്രസംഗിച്ചു.