മാഹി മദ്യവുമായി ബിഹാര്‍ സ്വദേശി എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: ബിഹാര്‍ സ്വദേശി മാഹിമദ്യവുമായി എക്‌സൈസ് പരിയിലായി.

എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് കുറുമത്തൂര്‍, കൂനം, പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ

പരിശോധനയില്‍ കൂനത്ത് വെച്ചാണ് ബീഹാര്‍ സ്വദേശി വിജയ്‌റായ് (46) എന്നയാളെ 34 കുപ്പി (21.250 ലിറ്റര്‍) പുതുച്ചേരി സംസ്ഥാനത്ത് മാത്രം വില്പന അവകാശമുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കടത്തിക്കൊണ്ടു വന്ന കുറ്റത്തിന് പിടികൂടിയത്.

ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു.

അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ.രാജേഷ്., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.വിജിത്ത്, എം.വി.ശ്യാംരാജ്, പി.പി.റെനില്‍ കൃഷ്ണന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി.സുനിത എന്നിവരും ഉണ്ടായിരുന്നു.

ഇയാള്‍ക്ക് മദ്യം എത്തിച്ചു നല്‍കിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു.