മാര്‍ക്കറ്റ്‌റോഡ് ഇന്റര്‍ലോക്ക് ചെയ്തതും നവീകരിച്ച ലൈബ്രറിയും ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ മാര്‍ക്കറ്റ് റോഡ് ഇന്റര്‍ലോക്ക് ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനവും നവീകരിച്ച മുനിസിപ്പല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റ് റോഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു.

വാര്‍ഡ് കൗണ്‍സില്‍ സി.നുബ്‌ല അധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ എന്‍ജിനീയര്‍ വി. വിമല്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി.മുഹമ്മദ് നിസാര്‍, കെ.പികദീജ, എം.കെ.ഷബിത, പി.റജുല, കൗണ്‍സിലര്‍മാരായ കൊടിയില്‍ സലീം, ഇ.കുഞ്ഞിരാമന്‍, പി.മുഹമ്മദ് ഇഖ്ബാല്‍, കെ.എസ. റിയാസ്. എന്നിവര്‍ സംസാരിച്ചു.

നഗരസഭാ സെക്രട്ടറി കെ.പി.സുബൈര്‍ സ്വാഗതവും ലൈബ്രറി ഇന്‍ചാര്‍ജ് വി.വി.ഷാജി നന്ദിയും പറഞ്ഞു.