എം.ഡി.എം.എക്കാരായ ഷമ്മാസും മുനീബും തളിപ്പറമ്പില്‍ അറസ്റ്റില്‍

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി.

അള്ളാംകുളത്തെ പൂമംഗലോരകത്ത് എണ്ണ വീട്ടില്‍ പി.എ.ഷമ്മാസ്(23), സീതീസാഹിബ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ കുണ്ടംകുഴി കായക്കൂല്‍ വീട്ടില്‍ കെ.മുനീബ്(34) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡാന്‍സാഫ് ടീമിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് എസ്.ഐ പി.റഫീക്ക് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 0.700 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

കരിമ്പത്ത് വെച്ച് ഇന്നലെ വൈകുന്നേരം 5.30 ന് കെ.എല്‍. 59 ക്യു-6906 നമ്പര്‍ സ്‌ക്കൂട്ടറില്‍ സഞ്ചരിക്കവെയാണ് ഇവര്‍ പിടിയിലായത്.

സര്‍സയ്യിദ് കോളേജ് പരിസരത്ത് എം.ഡി.എം.എ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ നാലുമാസമായി ഡാന്‍സാഫ് ടീം ഇവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.

ഷമ്മാസ് മറ്റ് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.