കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി എം.ഹേമലത ഐ പി.എസ് ചുമതലയേറ്റു.
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി എം. ഹേമലത ചുമതലയേറ്റു.
മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റായിരുന്നു ഹേമലത.
2017ബാച്ചില്‍ ഐ.പി.എസ് നേടിയ ഹേമലത തമിഴ്‌നാട് സ്വദേശിയാണ്.
2014ല്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഇറിഗേഷന്‍ എന്‍ജിനിയറിങ് ബിരുദം നേടിയ ഹേമലത ഇന്റഗ്രേറ്റഡ് വാട്ടര്‍ റിസോഴ്‌സ് മാനേജെന്റില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം നേടി.
ദക്ഷിണേഷ്യന്‍ വാട്ടര്‍ അസോസിയേഷന്‍ റിസര്‍ച്ച് ഫെലോയായും ചെന്നൈയിലെ ഗവ. എന്‍ജിനിയറിങ് കോളേജില്‍ അദ്ധ്യാപികയായും പ്രവര്‍ത്തിച്ചു.
ഐ.പി.എസ് പരിശീലന കാലത്ത് അത്‌ലറ്റിക്‌സില്‍ മെഡലുകളും നേടിയിട്ടുണ്ട്.
ഹിമാചല്‍ പ്രദേശില്‍ പരിശീലനത്തിനു ശേഷമാണ് കേരളത്തിലെത്തിയത്.
കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ല രൂപീകൃതമായതിന് ശേഷം ചുമതലയേല്‍ക്കുന്ന നാലാമത്തെ പോലീസ് മേധാവിയാണ് ഹേമലത.
കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ വനിതാ പോലീസ് മേധാവിയുമാണ്.
തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി, പേരാവൂര്‍ പോലീസ് സബ്ഡിവിഷനുകള്‍ ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ല.
കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കാര്‍ത്തിക് ഐ.എഫ്എസ് ആണ് ഭര്‍ത്താവ്.