ആംബുലന്‍സ് ഡ്രൈവര്‍ തൂങ്ങിമരിച്ചു.

പരിയാരം: ആംബുലന്‍സ് ഡ്രൈവറെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വിളയാങ്കോട്ടെ എന്‍.റിനീഷ്‌കുമാറാണ്(34) മരിച്ചത്.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവറാണ്.

നടക്കല്‍ രാജന്‍(ആംബുലന്‍സ് ഡ്രൈവര്‍)-നിര്‍മ്മല ദമ്പതികളുടെ മകനാണ്.

ഏകസഹോദരി റിനീഷ.

ഇന്ന് രാവിലെയാണ് വിളയാങ്കോട് പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടില്‍ റിനീഷ്‌കുമാറിനെ മരിച്ച നിലയില്‍ കണ്ടത്.

പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.