ഭാര്യയെ ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്യാന്‍ പണത്തിന് വേണ്ടപോയ യുവാവിനെ കാണാതായി.

തളിപ്പറമ്പ്: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യാന്‍ പണമെടുക്കാന്‍ പോയ യുവാവിനെ കാണാതായി.

മൊറാഴയിലെ തല്ലരിയന്‍ വീട്ടില്‍ അതുല്‍ ശക്തിയെയാണ്(26) കഴിഞ്ഞ 5 ന് ഉച്ചക്ക് 2 മണി മുതല്‍ കാണാതായത്.

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സക്കായി പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യുന്നതിന് പണത്തിന്

വേണ്ടി പോയ അതുല്‍ ശക്തി പിന്നീട് തിരികെ വന്നില്ലെന്ന ഭാര്യാ പിതാവ് കൃഷ്ണന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.