ജാഗ്രത!!!!!!!!! മൊബൈല്‍ഫോണുമായി മെഡിക്കല്‍ കോളേജില്‍ പോകണ്ട-ഐ ഫോണ്‍ ഉള്‍പ്പെടെ ഏഴ് ഫോണുകള്‍ കവര്‍ച്ച ചെയ്തു-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗികളുടെ കൂട്ടിരിപ്പുകാരുടെ ഏഴ് മൊബൈല്‍ഫോണുകള്‍ മോഷണംപോയി.
ആശുപത്രിയുടെ ഏഴാംനിലയിലെ 708-ാം വാര്‍ഡിന് മുന്നിലാണ് സംഭവം.
ശനിയാഴ്ച്ച രാത്രി വരാന്തയില്‍ ഉറങ്ങിയവരുടെ ഒരു ഐ ഫോണ്‍ ഉള്‍പ്പെടെ 7 ഫോണുകളാണ് കാണാതായത്.
ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ഫോണ്‍ നഷ്ടമായ വിവരം അറിയുന്നത്.
ഇതില്‍ ഐ ഫോണ്‍ ഒഴികെയുള്ളവ
സ്വിച്ചോഫ് ചെയ്ത നിലയിലാണ്.
മോഷണത്തിനിരയായവര്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചതായി പോലീസ് പറഞ്ഞു.
നേരത്തെയും മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോണ്‍ മോഷണം പോയിരുന്നു. ഈ കേസില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് 7 ലക്ഷം രൂപ വിലവരുന്ന ലാവിഞ്ചോ സ്‌കോപ്പി മോഷ്ടിച്ചവരെയും കാത്ത്‌ലാബ് തകര്‍ത്തവരെയും ഇതേവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.