നമ്മുടെ നാട് ഇങ്ങനെയൊക്കെയാണ്-

തളിപ്പറമ്പ്: പൊതുമരാമത്ത് വകുപ്പിന്റെ തളിപ്പറമ്പ് മെയിന്റോഡിലെ ഓടകള്‍ക്ക്  സ്ലാബ്
സ്ഥാപിക്കുന്നതില്‍ പി.ഡബ്ഌു.ഡി മെല്ലപ്പോക്ക് നടത്തുന്നതായ ആരോപണത്തിനിടയില്‍ റോഡിലെ ഗ്രില്‍സ് പാലം തകര്‍ന്നത് താലൂക്ക് വികസനസമിതിയില്‍ ചര്‍ച്ചയായി.

മെയിന്‍ റോഡില്‍ നിന്ന് മാര്‍ക്കറ്റ് ഗോദയിലേക്ക് പോകുന്ന ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ഗ്രില്‍സ് തകര്‍ന്നത് റിപ്പേര്‍ ചെയ്യാതിരുന്നത് വിവാദമായിരുന്നു.

പരാതികള്‍ക്ക് പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ മക്കി സിദ്ദിക്ക് പ്രശ്‌നത്തിലിടപെടുകയും സ്‌പോണ്‍സറെ കണ്ടെത്തി പൊതുമരാമത്ത് വകുപ്പിന്റെ സമ്മതത്തോടെ ഗ്രില്‍സ് വെല്‍ഡ് ചെയ്ത് പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഇന്നലെ നടന്ന താലൂക്ക് വികസന സമിതിയില്‍ വാര്‍ഡ് കൗണ്‍സിലറായ നുബ്ല വിഷയം അവതരിപ്പിക്കുകയും പൊതുമരാമത്ത് വകുപ്പിനെതിരെ പരാതി ഉന്നയിക്കുകയും ചെയ്തു.

യോഗത്തില്‍ പങ്കെടുത്തിരുന്ന മക്കി സിദ്ദിക്കും സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാറും തമ്മില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.

പിന്നീട് ആര്‍.ഡി.ഒയും തഹസില്‍ദാരും ഉള്‍പ്പെടെയുള്ളവര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച് പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് വിവാദം അവസാനിച്ചത്.