വാനരവസൂരി രോഗി ആശുപത്രിവിട്ടു-
പരിയാരം: രാജ്യത്തെ രണ്ടാമത്തെ വാനരവസൂരി രോഗി ആശുപത്രി വിട്ടു.
22 ദിവസത്തെ ചികിത്സക്ക് ശേഷം രോഗവിമുക്തി നേടിയാണ് പയ്യന്നൂര്‍ സ്വദേശിയായ ഈ 31-കാരന്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ ഡിസ്ച്ചാര്‍ജായത്.
സര്‍ക്കാര്‍ ചെലവില്‍ തന്നെയാണ് ഇദ്ദേഹത്തെ ആംബുലന്‍സില്‍ വീട്ടിലെത്തിച്ചത്.
ഇനി ഈ മാസം 17 ന് വീണ്ടും ഒരിക്കല്‍ കൂടി ശ്രവ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ പരിശോധന.