മുസ്ലിംലീഗ് പൂവത്ത് പന്തം കൊളുത്തി പ്രകടനം നടത്തി
പൂവം: എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നവംബര്‍ 4 തിങ്കളാഴ്ച്ച രാവിലെ കണ്ണൂരില്‍ നടത്തുന്ന കലക്ടറുടെ വസതിയിലേക്കുള്ള മാര്‍ച്ചിന്റെ
പ്രചാരണാര്‍ത്ഥം ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂവം ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
മുസ്ലീം ലീഗ് ജില്ലാ വര്‍ക്കിങ്ങ് കമ്മറ്റി അംഗം എം.അഹമ്മദ്, കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഷൗക്കത്തലി പൂമംഗലം, സെക്രട്ടറിമാരായ കെ.വി.കെ.അയ്യൂബ്, കെ.വി.മുസ്തഫ, യൂത്ത് ലീഗ് ജന.സെക്രട്ടറി ഇസ്മായില്‍ മഴൂര്‍,
ട്രഷറര്‍ അനസ് മുയ്യം, ജില്ലാ കൗണ്‍സില്‍ അംഗം സി.ജബ്ബാര്‍, ശാഖ ഭാരവാഹികളായ എന്‍.യു.മുഹമ്മദ് കുഞ്ഞി, വി.മുഹമ്മദ് കുഞ്ഞി, സാമ അബ്ദുള്ള, കെ.ഷംസുദ്ധീന്‍, സി.മുഹമ്മദ് കുഞ്ഞി, കെ.മായിന്‍, പി.മുസ്തഫ, കെ.കെ.സിദ്ധീഖ്, എം.ജാബിര്‍ എന്നിവര്‍ പന്തം കൊളുത്തി പ്രകടനത്തിന് നേതൃത്വം നല്‍കി.