ദര്‍ശനയുടെ ദുരൂഹമരണം അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.

 ചിറ്റാരിക്കാല്‍: പ്രണയിച്ച് വിവാഹിതയായ യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ചിറ്റാരിക്കല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

എസ്.എച്ച്.ഒ രാജീവന്‍ വലിയ വളപ്പില്‍,  എസ്.ഐ
കെ.ജി.രതീഷ് എന്നിനരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും രണ്ടാഴ്ച്ച മുമ്പാണ് വെസ്റ്റ് എളേരി കോട്ടമല അടുക്കളമ്പാടിയിലെ കൊടൈക്കനാല്‍ വീട്ടില്‍ എത്തിയത്.

ഭര്‍ത്താവ് ജോബിന്‍സിന്റെ പിതാവ് .മൈക്കിളിന്റെ മരണത്തെതുടര്‍ന്നാണ് ദര്‍ശന ഇവിടെ എത്തിയത്.
ഇന്നലെ രാത്രി 11 മണിയോടെ വീട്ടില്‍ തളര്‍ന്നുവീണ ദര്‍ശനയെ ഉടന്‍ തന്നെ ചെറുപുഴയിലെ ലീഡര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടുവെന്നാണ് ഭര്‍ത്താവ് ജോബിന്‍സ് പോലീസിനോട് പറഞ്ഞത്.

സ്വന്തം വീട്ടിലായിരുന്ന ദര്‍ശന ഈ സമയത്താണ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്.

ഹിന്ദുമതത്തില്‍ പെട്ട ദര്‍ശനയും ജോബിന്‍സും ഒരു വര്‍ഷംമുമ്പാണ് പ്രണയിച്ച് വിവാഹിതരായത്.

മൈക്കിളിന്റെ ഇളയമകനാണ് ജോബിന്‍സ്. ദര്‍ശന ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം കാരണം വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നുവത്രേ.

രാത്രി 11 മണിയോടെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.

ഭര്‍ത്താവ് ജോബിന്‍സ് ഇന്ന് വിദേശത്തെ ജോലിസ്ഥലത്തേക്ക് പോകാനിരിക്കുകയായിരുന്നു.

ദര്‍ശനയുടെ ബന്ധുക്കള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്.