നടരാജ മണ്ഡപവും നടപ്പന്തലും ഉദ്ഘാടനം ചെയ്തു.
ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പുതുതായി പണിതീര്‍ത്ത ശ്രീ മൂത്തേടം നടരാജ മണ്ഡപം പ്രശസ്ത ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
നടപ്പന്തലിന്റെ സമര്‍പ്പണം ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടും നിര്‍വ്വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ മൂത്തേടം വെല്‍ഫെയര്‍ കമ്മറ്റി പ്രസിഡന്റ് കെ.കെ.വിനോദ് അദ്ധ്യക്ഷതവഹിച്ചു.
സെക്രട്ടറി കെ.പി രാജന്‍ സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ പയ്യാവൂര്‍ ശിവക്ഷേത്ര ദേവസ്വം ചെയര്‍മാര്‍ സുന്ദരന്‍, പാലൂര്‍ ശ്രീകൃഷ്ണക്ഷേത്രം പ്രസിഡന്റ് രമേശന്‍,
ചേപ്പറമ്പ് ഇളംകരുമകന്‍ ക്ഷേത്ര പ്രസിഡന്റ് സി.വി.യദുനാഥ മണ്ണേരി പഴശ്ശി ഭഗവതി കോട്ടം പ്രസിഡന്റ് കെ.കെ.രമേശന്‍,
കേയിമ്പത്ത് മാഞ്ഞാള്‍ ഭഗവതി കോട്ടം പ്രസിഡന്റ് രാഘവന്‍ വട്ടക്കില്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീത കച്ചേരിയും അരങ്ങേറി.