കണവനെ കണ്‍കണ്ട ദൈവം മലയാളത്തില്‍ നാഗമഠത്ത് തമ്പുരാട്ടിയായിട്ട് 42 വര്‍ഷം.

1955 ല്‍ റിലീസായ തമിഴ് സിനിമയാണ് കണവനെ കണ്‍കണ്ട ദൈവം. ടി.ആര്‍.രഘുനാഥ് സംവിധാനം ഈ സിനിമ നിര്‍മ്മിച്ചത് പുട്ടണ്ണ.

ആര്‍.ഗണേഷ്, അഞ്ജലിദേവി, വി.നാഗയ്യ, എം.എന്‍.നമ്പ്യാര്‍, ലളിത എന്നിവരഭിനയിച്ച ഈ സിനിമ തമിഴില്‍ വന്‍ വിജയം നേടിയിരുന്നു.

1956 ല്‍ ഈ സിനിമ ദേവത എന്ന പേരില്‍ ഹിന്ദിയില്‍ നിര്‍മ്മിച്ചു. ജമിനി ഗണേശന്‍, വൈജയന്തിമാല, അഞ്ജലിദേവി, എം.എന്‍.നമ്പ്യാര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തി.

ഹിന്ദിയിലും സൂപ്പര്‍ വിജയം നേടിയ സിനിമ 1982 ല്‍ ശശികുമാര്‍ മലയാളത്തില്‍ സംവിധാനം ചെയ്തു.

നാഗമഠത്ത് തമ്പുരാട്ടി എന്ന് പേരിട്ട സിനിമ മലയാളത്തിലും മിന്നുന്ന വിജയം നേടി.

1982-ജനുവരി 8 നാണ് 42 വര്‍ഷംമുമ്പ് സിനിമ റിലീസ് ചെയ്തത്.

എന്‍.ഗോവിന്ദന്‍കുട്ടിയും പാപ്പനംകോട് ലക്ഷ്മണനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.

പ്രേംനസീര്‍, രവികുമാര്‍, അടൂര്‍ഭാസി, ജഗതി ശ്രീകുമാര്‍, ശങ്കരാടി, ആലുംമൂടന്‍, തൊടുപുഴ രാധാകൃഷ്ണന്‍, സി.ഐ.പോള്‍, സാന്റോ കൃഷ്ണന്‍, പ്രസാദ്ബാബു, ഉണ്ണിമേരി, മീന, പുഷ്പ, ബിന്ദു എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

ശ്രീമുരുകാലയ ഫിലിംസിന്റെ ബാനറില്‍ ഇ.കെ.ത്യാഗരാജന്‍, ശശികുമാര്‍, പ്രേംനസീര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

ഡിന്നി ഫിലിംസായിരുന്നു വിതരണക്കാര്‍.

ക്യമറ-ആര്‍.ആര്‍.രാജ്കുമാര്‍, എഡിറ്റിംഗ്-കെ.ശങ്കുണ്ണി, കല-രാധാകൃഷ്ണന്‍(ആര്‍.കെ.), പരസ്യം-ഗോപാര്‍ട്‌സ്. കൊല്ലം.

പാപ്പനംകോട് ലക്ഷ്മണന്‍, ദേവദാസ്, പൂവ്വച്ചല്‍ ഖാദര്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് എം.കെ.അര്‍ജുനന്‍. പശ്ചാത്തലസംഗീതം-പി.എസ്.ദിവാകര്‍.

ഗാനങ്ങള്‍-

1-സോമരസം പകരും ലഹരി-പി.സുശീല.

2-ആയില്യംകാവിലെ തിരുനാഗമ്മേ-ലതരാജു, സീറോബാബു.

3-മാന്‍മിഴിയാള്‍ മനംകവര്‍ന്നു-ജയചന്ദ്രന്‍.

4-ഏതൊരു കര്‍മ്മവും-യേശുദാസ്.