റോയല്‍ ഇംഗ്ലീഷ് സ്‌ക്കൂളിന് പുതിയ പ്രവേശനകവാടം
തളിപ്പറമ്പ്: സയ്യിദ് നഗര്‍ റോയല്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ പുതുക്കി പണിത പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി നിര്‍വ്വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ കെ.മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് ജുമാഅത്ത് പള്ളി പ്രസിഡന്റ് കെ. പി.മുഹമ്മദ്കുഞ്ഞി ഹാജി, ട്രഷറര്‍ കൊടിയില്‍ സലീം, മെമ്പര്‍ മുഷ്ത്താഖ് അഹമ്മദ്, പി ടി എ പ്രസിഡന്റ് എ.പി.സഹീദ് എന്നിവര്‍ പ്രസംഗിച്ചു.
എജുക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രതീഷന്‍ കൊവ്വപ്രം നന്ദിയും പറഞ്ഞു.