കര്‍ഷകദിനാഘോഷം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് കൃഷിഭവന്റെ കര്‍ഷകദിനാഘോഷം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കെ.വല്‍സരാജന്‍, ഡി.വനജ, പുല്ലായിക്കോട് ചന്ദ്രന്‍, എം.രഘുനാഥന്‍, മാവില പത്്മനാഭന്‍, കെ.വി.മുഹമ്മദ്കുഞ്ഞി, എന്‍.വി.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൃഷി ഓഫീസര്‍ കെ.ശ്രീഷ്മ സ്വാഗതവും അസി.കൃഷി ഓഫീസര്‍ കെ.പി.വി.ശ്യാമള നന്ദിയും പറഞ്ഞു.

ചടങ്ങഇല്‍ കര്‍ഷക തൊഴിലാളി കെ.വി.ദാമോദരന്‍, കൂവോട് ഒരുമ വനിതാ ഗ്രൂപ്പ്, മുക്കോണം കൈരളി വനിതാ ഗ്രൂപ്പ്, യുവകര്‍ഷകന്‍ കെ.രജീഷ്, എം.കൃഷ്ണന്‍ പുളിമ്പറമ്പ്, സി.മനോഹരന്‍ കീഴാറ്റൂര്‍, വി.വി.കുഞ്ഞിരാമന്‍ പുളിമ്പറമ്പ്, പി.കെ.കുഞ്ഞിക്കണ്ണന്‍ കൂവോട്, കാശിയ സെയ്ഫുദ്ദീന്‍ സയ്യിദ് നഗര്‍ എന്നിവരെ കല്ലിങ്കീല്‍ പത്മനാഭന്‍ ആദരിച്ചു.

തുടര്‍ന്ന് തേനീച്ച കൃഷിയെക്കുറിച്ച് സി.സത്യനാരായണന്‍ ക്ലാസെടുത്തു.