ഓണ്‍ലൈന്‍ വലകള്‍ വ്യാപകം ചെറുപഴശി സ്വദേശിയുടെ 9,10,000 നഷ്ടപ്പെട്ടു.

കണ്ണൂര്‍: പാര്‍ട്ടൈം ജോലി വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴി ബന്ധപ്പെട്ട അജ്ഞാതന്‍ 9,10,000 രൂപ തട്ടിയെടുത്തതായി
പരാതി.

മയ്യില്‍ ചെറുപഴശിയിലെ കാലടി എല്‍.പി.സ്‌ക്കൂളിന് സമീപത്തെ സുന്ദര്‍നിലയത്തില്‍ താമസിക്കുന്ന എ.കെ.സുന്ദറിന്റെ(48) പണമാണ് തട്ടിയെടുത്തത്.

ഏപ്രില്‍ 28 മുതല്‍ മെയ്-6 വരെയുള്ള ദിവസങ്ങളില്‍ അജ്ഞാതന്‍ നിര്‍ദ്ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് പണംഅയച്ചുനല്‍കിയതായുള്ള പരാതിയില്‍ കണ്ണൂര്‍ സൈബര്‍ക്രൈം പോലീസ് കേസെടുത്തു.