ഓണ്‍ലൈന്‍ തട്ടിപ്പ്- പാലടുക്ക സ്വദേശിക്ക് 2.5 ലക്ഷം രൂപ നഷ്ടപ്പെട്ടു.

ബദിയടുക്ക: ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റിംഗ് വലയില്‍ വീണ പാലടുക്ക സ്വദേശിക്ക് രണ്ടരലക്ഷം രൂപ നഷ്ടപ്പെട്ടു.

നീര്‍ച്ചാല്‍ കുന്തിക്കാന പാലടുക്കത്തെ ആറ്റുപുറത്ത് വീട്ടില്‍ ലിജോ ജോസിനാണ്(58)പണം നഷ്ടമായത്.

വാട്‌സ്ആപ്പ് ഗ്രൂ്പ് വഴി പരിചയപ്പെട്ട ഡാനിയല്‍ പോളി, അമേലിയ എന്നിവര്‍ക്കാണ് ലിജോ ജോസ് 2024 ജൂലായ്-17 മുതല്‍ ജൂലായ് 30 വരെയുള്ള തീയതികളില്‍ പണം അയച്ചുകൊടുത്തത്.

എന്നാല്‍ ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരിച്ചുകിട്ടിയില്ലെന്നാണ് പരാതി. ബദിയടുക്ക പോലീസ് കേസെടുത്തു.