ജ്യേഷ്ഠന്റെ കുത്തേറ്റ അനുജന് ഗുരുതരം, അച്ഛനും പരിക്ക്-പ്രതി പോലീസ് പിടിയില്‍.

ചീമേനി: അനുജനെ കത്രികകൊണ്ട് കുത്തിയ ജ്യേഷ്ഠന്‍ അറസ്റ്റില്‍, കുത്തുന്നത് തടയാന്‍ ശ്രമിച്ച അച്ഛനും പരിക്കേറ്റു.

തിമിരി താഴെചെമ്പ്രക്കാനത്തെ കുന്നുംകിണറ്റുകരയിലെ ആലി ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിക്കുന്ന ലത നിവാസില്‍ വരുണ്‍ദാസിനാണ്(26)കുത്തേറ്റത്.

അച്ഛന്‍ വിപ്രദാസിനും(62)പരിക്കേറ്റു.

വിപ്രദാസിന്റെ മൂത്തമകന്‍ വിപിന്‍ദാസാണ്(34) അനുജനെ കുത്തിയത്.

ഇയാളെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 8.40 നാണ് സംഭവം.

കുത്തേറ്റ വരുണ്‍ദാസിനെ ശ്വാസകോശത്തിന് മാരകമായി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിപിന്‍ദാസിനെ തടയുന്നതിനിടെ കൈക്ക് പരിക്കേറ്റ വിപ്രദാസിനും ചികില്‍സ നല്‍കി.

ടെറിട്ടോറിയല്‍ ആര്‍മി ജീവനക്കാരനാണ് അറസ്റ്റിലായ വിപിന്‍ദാസ്.