മോഷ്ടാക്കള്‍ വിലസുന്നു-പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് യു.ഡി.എഫ് ജനകീയ പ്രതിഷേധമാര്‍ച്ച് നാളെ.
പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് യു.ഡി.എഫ് സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധമാര്‍ച്ച് നാളെ.
കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ പരിയാരം പോലീസ് പരിധിയില്‍ നടന്ന മോഷണങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരകണങ്ങളും മറ്റ് വസ്തുവകകളും നഷ്ടപ്പെട്ടിട്ടും
മോഷ്ടാക്കളെ പിടികൂടാന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി
ശനിയാഴ്ച്ച രാവിലെ 10 ന് പരിയാരം പോലീസ് സ്റ്റേഷനിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് യു.ഡി.എഫ് ഭാരവാഹികളായ പി.വി.അബ്ദുല്‍ ഷൂക്കൂര്‍, പി.വി.സജീവന്‍, ഐ.വി.കുഞ്ഞിരാമന്‍, പി.വി.രാമചന്ദ്രന്‍, പയരട്ട നാരായണന്‍, പി.സാജിത എന്നിവര്‍ അറിയിച്ചു.
എസ്.എച്ച്.ഒ തസ്തിക ഒരു വര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്നത് വിവിധ മോഷണകേസുകളുടെ അന്വേഷണത്തെ ബാധിച്ചതായും ആരോപണമുണ്ട്.