പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളിലെ അധ്യാപകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് ഉത്തരവായി-

 

പരിയാരം: പരിയാരം ഗവ:മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ ജോലി ചെയ്തു വരുന്ന യോഗ്യതയുള്ള അധ്യാപകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.

ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരുന്ന 11 പേരെയാണ് പുതിയ തസ്തികകളില്‍ നിയമനം നടത്തുന്നത്.

അധ്യാപക-അനധ്യാപക ജീവനക്കാരായി യോഗ്യരായ 18 പേരാണ് ഇവിടെ നാല് വര്‍ഷമായി സ്ഥിരനിയമനം കാത്തിരിക്കുന്നത്.

എം.വിജിന്‍ എം.എല്‍.എയുടെ ഇടപെടലാണ് ഇവര്‍ക്ക് തുണയായത്.

അതില്‍ ഒമ്പത് അധ്യാപകരെയും ഒരു ക്ലര്‍ക്ക്, ഒരു ഓഫീസ് അസിസ്റ്റന്റ് എന്നിവരെയും ഈ ഉത്തരവ് പ്രകാരം ഉടന്‍ നിയമിക്കും.

സ്‌പെഷല്‍ കാറ്റഗറിയില്‍പ്പെടുന്ന കംപ്യൂട്ടര്‍, മ്യൂസിക്, ആയ എന്നീ മൂന്ന് പേരുടെ നിയമന ഉത്തരവ് ഉടനെ ഉണ്ടാകുമെന്നും അറിയുന്നു.

മൂന്ന് അധ്യാപകരുടെ നിയമനകാര്യം ചില സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നടപ്പിലാക്കും.

നിയമനം കാത്തിരുക്കുകയായിരുന്ന ഒരു അധ്യാപിക ഒരു മാസം മുമ്പെ മരിച്ചു പോയിരുന്നു.