എല്ലാ സ്‌കൂളും ഹൈടെക്- പരിയാരം മാത്രം ലോ-ടെക്‌—പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി പരിയാരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍

 

പരിയാരം: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മുഴുവന്‍ ഹൈടെക്കായി മാറുമ്പോഴും പരിയാരം കെ.കെ..എന്‍.പരിയാരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ലോടെക്കായി തുടരുന്നു.


ഹൈടെക് വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായി പരിയാരം കെ.കെ..എന്‍ പരിയാരം സ്മാരക ഗവണ്‍മെന്റ് ഹൈസ്‌കൂളിന്

ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2018 ല്‍ രണ്ടുകോടി രൂപ വകയിരുത്തി എന്ന് പ്രഖ്യാപിക്കുകയും ഇതിന്റെ ഭാഗമായി

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വ്യാപകമായ പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.

പക്ഷെ, നാളിതുവരെയായി ഒരു രൂപപോലും പരിയാരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ലഭിച്ചില്ലെന്ന് മാത്രമല്ല ഇപ്പോള്‍

പരിയാരം നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനം അതിന്റെ അധീനതയില്‍ ഉള്ള ഒരു കിലോമീറ്റര്‍

അകലെയുള്ള തൊണ്ടണൂര്‍ ഗ്രൗണ്ടിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി എംഎല്‍എ ഫണ്ടും ജില്ലാ പഞ്ചായത്ത് വിഹിതവും ഉപയോഗിച്ച് ലക്ഷങ്ങള്‍ മുടക്കി കെട്ടിടം പണിതിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു.

ആറോളം മുറികളുള്ള കെട്ടിടം കാട് മൂടി അനാശസ്യ കേന്ദ്രമായി മാറിയിരുക്കുകയാണ്.

കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് പ്രഖ്യാപിച്ച തുക ലഭിച്ചില്ലെന്ന് മാത്രമല്ല രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വീണ്ടും

മൂന്നു കോടി രൂപ പരിയാരം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് അനുവദിച്ചുവെന്നും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നാളിതുവരെയായി പരിയാരം ഗവ: ഹൈസ്‌കൂളിന് വേണ്ടി ഒരു പ്രവര്‍ത്തനവും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും നടത്തുന്നിട്ടില്ലയെന്നു

മാത്രമല്ല ഈ തുക ലഭിക്കുമെന്ന് കരുതി നിര്‍മ്മിച്ച കെട്ടിടം ഉപയോഗിക്കാന്‍ കഴിയാതെ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രയാസപ്പെടുകയുമാണ്.

പരിയാരം ഗവ: ഹൈസ്‌കൂളിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം

സംഘടിപ്പിക്കുമെന്നും പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.വി സജീവന്‍ പ്രസ്താവനയില്‍ പറഞ്ഞു.