പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.

കൊല്ലം പള്ളിക്കലിലാണ് സംഭവം.

കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അധ്യാപകന്‍ നവാസിനെ (49) യാണ് പൊലീസ് പിടികൂടിയത്.

ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം. പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പള്ളിക്കല്‍ എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.