എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

ചെറുപുഴ: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

പാടിയോട്ടുചാല്‍ കൊട്രാടിയിലെ എ.വി.സുജിത്ത് (42) ആണ് ഇന്നലെ മരണപ്പെട്ടത്.

മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ടിപ്പര്‍ലോറി ഡ്രൈവറായിരുന്നു, സാമ്പത്തിക ബാധ്യതമൂലമുള്ള പ്രശ്‌നങ്ങളാണ് വിഷം കഴിക്കാന്‍ കാരണമെന്നാണ് സൂചന.

സി.പി.എം കൊട്രാടി ബ്രാഞ്ച് അംഗമാണ്.

എ.വി.കൃഷ്ണന്‍-സി.വി.ജാനകി ദമ്പതികളുടെ മകനാണ്.

ഭാര്യ: കെ.എസ്.അഖില(ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്).

മകള്‍: ശ്രീനിധി.

സഹോദരി: എ.വി.സുജിത. (ചെറുപറ).

സഹോദരി ഭര്‍ത്താവ്: ഭര്‍ത്താവ് വി.രമേശന്‍.

ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്.