കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ മൂന്നാമത് ആനുവല്‍ അത്‌ലറ്റിക്ക് മീറ്റിന് തുടക്കമായി
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ മൂന്നാമത് ആനുവല്‍ അത്‌ലറ്റിക്ക് മീറ്റിന് തുടക്കമായി.
കെ എ പി നാലാംദളം സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വെച്ച് നടക്കുന്ന മീറ്റിന്റെ ഉദ്ഘാടനം കണ്ണൂര്‍ റേഞ്ച് ഡിഐജി രാജ്പാല്‍ മീണ നിര്‍വ്വഹിച്ചു.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാല്‍ അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി 200 ഓളം സേനാംഗങ്ങള്‍ കായികമേളയില്‍ പങ്കെടുക്കുന്നുണ്ട്.
നാളെ വൈകുന്നേരം മീറ്റ് സമാപിക്കും.
പോയിന്റ് നില-തളിപ്പറമ്പ്-നാല്, പയ്യന്നൂര്‍-19, ഇരിട്ടി-59, പേരാവൂര്‍-38, ഡി.എച്ച് ക്യു-33.